ജര്‍മ്മിയില്‍ ചരിത്രപരമായ ആരോഗ്യ പരിഷ്കരണം ഇന്‍ഷുറന്‍സ് തുകയില്‍ വന്‍ മാറ്റങ്ങള്‍ മരുന്നുകള്‍ക്ക് വില കൂടും

ബര്‍ലിന്‍: ജര്‍മ്മനിയിലെ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് പ്രീമിയം തുക കുതിച്ചുയരുന്നത് തടയാന്‍ ലക്ഷ്യമിട്ടുള്ള ചരിത്രപരമായ ആരോഗ്യ പരിഷ്കരണ നിയമത്തിന്റെ (Health care reform draft law) കരട് രേഖയ്ക്ക് ഫെഡറല്‍ ക്യാബിനറ്റ് അംഗീകാരം നല്‍കി. കോടിക്കണക്കിന് യൂറോയുടെ സാമ്പത്തിക ബാധ്യതയില്‍ നിന്നും ഇന്‍ഷുറന്‍സ് കമ്പനികളെ രക്ഷിക്കാനും പൊതുജനങ്ങള്‍ക്ക് മേല്‍ അധിക പ്രീമിയം ഭാരം വരുന്നത് ഒഴിവാക്കാനുമാണ് ഈ അടിയന്തിര നീക്കമെന്ന് ചാന്‍സലര്‍ ഫ്രീഡ്രിഷ് മെര്‍സ് വ്യക്തമാക്കി.



"കഴിഞ്ഞ ഏതാനും പതിറ്റാണ്ടുകള്‍ക്കിടയിലെ ഏറ്റവും വലിയ സാമൂഹിക പരിഷ്കരണമാണിത്. ഏകദേശം 16 ബില്യണ്‍ യൂറോയിലധികം ലാഭിക്കാന്‍ സഹായിക്കുന്ന ഈ പുതിയ നിയമം വഴി ഇന്‍ഷുറന്‍സ് തുകകള്‍ ഇനിയും വര്‍ദ്ധിക്കുന്നത് തടയാന്‍ സാധിക്കും. ഭരണപക്ഷത്തെ സഖ്യകക്ഷിയായ എസ്.പി.ഡിയുമായി കടുത്ത ചര്‍ച്ചകള്‍ക്കൊടുവിലാണ് ഈ ചരിത്ര തീരുമാനത്തില്‍ എത്തിയതെന്ന് ചാന്‍സലര്‍ മെര്‍സ് കൂട്ടിച്ചേര്‍ത്തു.

പുതിയ പരിഷ്കരണത്തിലെ പ്രധാന നിര്‍ദ്ദേശങ്ങള്‍ ഇവയാണ്:
മരുന്നുകള്‍ക്ക് വില കൂടും: നിലവില്‍ ഡോക്ടര്‍മാര്‍ എഴുതിത്തരുന്ന പ്രിസ്ക്രിപ്ഷന്‍ മരുന്നുകള്‍ക്ക് (Prescription drugs) ഇന്‍ഷുറന്‍സ് കമ്പനികള്‍ വലിയ തോതില്‍ സബ്സിഡി നല്‍കാറുണ്ട്. എന്നാല്‍ പുതിയ നിയമപ്രകാരം മരുന്നുകള്‍ വാങ്ങുമ്പോള്‍ ഇന്‍ഷുറന്‍സ് ഉള്ളവരും കൈയില്‍ നിന്നും കൂടുതല്‍ തുക (Additional contribution) നല്‍കേണ്ടി വരും.

ഹോമിയോപ്പതിയും കഞ്ചാവും ഒഴിവാക്കി: ചികിത്സയ്ക്കായി ഉപയോഗിക്കുന്ന 'കഞ്ചാവ് പൂക്കളും' (Cannabis flowers) ഹോമിയോപ്പതി മരുന്നുകളും ഇനി മുതല്‍ ഇന്‍ഷുറന്‍സ് പരിധിയില്‍ ഉള്‍പ്പെടില്ല. ഇവയ്ക്കുള്ള ചിലവുകള്‍ ഇന്‍ഷുറന്‍സ് കമ്പനികള്‍ നല്‍കില്ല.

പഞ്ചസാര നികുതി വരുന്നു (Sugar Tax): 2028 മുതല്‍ ജര്‍മ്മനിയില്‍ മധുരപാനീയങ്ങള്‍ക്ക് പുതിയ നികുതി ഏര്‍പ്പെടുത്തും. ഇതിലൂടെ ലഭിക്കുന്ന 450 മില്യണ്‍ യൂറോ പൊതു ബജറ്റിലേക്ക് പോകാതെ പൂര്‍ണ്ണമായും ആരോഗ്യ സംരക്ഷണ~പ്രതിരോധ പദ്ധതികള്‍ക്കായി (Prevention programs) മാറ്റിവെക്കും.

ജോലിയില്ലാത്തവരുടെ ഇന്‍ഷുറന്‍സ് സര്‍ക്കാര്‍ ഏറ്റെടുക്കും: തൊഴിലില്ലായ്മ വേതനം വാങ്ങുന്നവരുടെ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് തുക ഇത്രയും കാലം ഇന്‍ഷുറന്‍സ് കമ്പനികളാണ് വഹിച്ചിരുന്നത് (വര്‍ഷം 12 ബില്യണ്‍ യൂറോ). ഇനി മുതല്‍ ഈ തുക ഫെഡറല്‍ സര്‍ക്കാര്‍ നേരിട്ട് നല്‍കും.

തൊഴില്‍രഹിതരായ പങ്കാളികള്‍ക്ക് സൗജന്യ ഇന്‍ഷുറന്‍സ് നിര്‍ത്തിയേക്കും: ജോലിയില്ലാത്ത പങ്കാളികള്‍ക്ക് (Domestic partners/Spouses) നിലവിലുള്ള പൂര്‍ണ്ണ സൗജന്യ ഇന്‍ഷുറന്‍സ് പരിരക്ഷയില്‍ മാറ്റം വരും. ഇവര്‍ക്കായി 2.5% പ്രീമിയം ഏര്‍പ്പെടുത്തും. എന്നാല്‍ 7 വയസ്സില്‍ താഴെ കുട്ടികളുള്ള കുടുംബങ്ങള്‍, ഭിന്നശേഷിക്കാരായ കുട്ടികളുടെ മാതാപിതാക്കള്‍, രോഗികളെ പരിചരിക്കുന്നവര്‍ (Caregivers), പെന്‍ഷന്‍കാര്‍ എന്നിവര്‍ക്ക് ഇതില്‍ ഇളവുണ്ടാകും.

ഇന്‍ഷുറന്‍സ് കമ്പനികളുടെ പരസ്യങ്ങള്‍, ഭരണം എന്നിവയ്ക്കുള്ള ചിലവുകള്‍ വെട്ടിക്കുറയ്ക്കും. കൂടാതെ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് കമ്പനികളിലെയും ഡോക്ടര്‍മാരുടെ അസോസിയേഷനുകളിലെയും ഉന്നത ഉദ്യോഗസ്ഥരുടെ ശമ്പളത്തിന് പരിധി (Salary cap) നിശ്ചയിക്കും.
ജര്‍മ്മനിയില്‍ ഈ വര്‍ഷം മാത്രം ഹെല്‍ത്ത് ഇന്‍ഷുറന്‍സ് വിഹിതത്തില്‍ 3 ശതമാനത്തിന്റെ വര്‍ദ്ധനവുണ്ടായിട്ടുണ്ട്. എന്നാല്‍ നിലവിലെ അവസ്ഥ തുടര്‍ന്നാല്‍ ഇന്‍ഷുറന്‍സ് കമ്പനികളുടെ സാമ്പത്തിക കമ്മി 2027~ലെ 15.3 ബില്യണ്‍ യൂറോയില്‍ നിന്നും 2030~ഓടെ 40.4 ബില്യണ്‍ യൂറോയായി കുതിച്ചുയരുമെന്നാണ് വിദഗ്ദ്ധ സമിതിയുടെ കണ്ടെത്തല്‍. ഇത് തടയാനാണ് സര്‍ക്കാര്‍ ഇപ്പോള്‍ അടിയന്തിരമായി നിയമം നിര്‍മ്മിക്കുന്നത്.

കടുത്ത വിമര്‍ശനവുമായി മെഡിക്കല്‍ അസോസിയേഷനുകള്‍:
സര്‍ക്കാര്‍ ഇതിനെ 'ചരിത്രപരമായ പരിഷ്കാരം' എന്ന് വിളിക്കുമ്പോള്‍, ഇത് വെറുമൊരു വെട്ടിക്കുറയ്ക്കല്‍ (Austerity program) മാത്രമാണെന്നാണ് ജര്‍മ്മന്‍ മെഡിക്കല്‍ അസോസിയേഷനും പേഷ്യന്റ് പ്രൊട്ടക്ഷന്‍ ഫോറങ്ങളും ആരോപിക്കുന്നത്.

"ഇതൊരു പരിഷ്കാരമല്ല, മറിച്ച് ഇന്‍ഷുറന്‍സ് ഉള്ള സാധാരണക്കാരുടെ പോക്കറ്റടിക്കുന്ന വലിയൊരു വെട്ടിച്ചുരുക്കല്‍ പാക്കേജാണ്. ഇതിന്റെ മുഴുവന്‍ ഭാരവും രോഗികളുടെ തോളിലാണ് വരാന്‍ പോകുന്നത്," എന്ന് മെഡിക്കല്‍ അസോസിയേഷന്‍ പ്രതിനിധികള്‍ കുറ്റപ്പെടുത്തി.

ക്യാബിനറ്റ് അംഗീകരിച്ച ഈ കരട് നിയമം അടുത്തതായി ജര്‍മ്മന്‍ പാര്‍ലമെന്റില്‍ (Bundestag) വോട്ടിനിടും. അവിടെ പ്രതിപക്ഷത്ത് നിന്നും കടുത്ത ചര്‍ച്ചകളും എതിര്‍പ്പുകളും ഈ നിയമം നേരിടേണ്ടി വരുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ജര്‍മ്മനിയിലെ പ്രവാസി മലയാളികളുടെ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് ആനുകൂല്യങ്ങളെയും പ്രതിമാസ ബജറ്റിനെയും നേരിട്ട് ബാധിക്കുന്ന ഒന്നാണ് ഈ പുതിയ നിയമം.
- dated 29 Jun 2026

Comments:

Keywords: Germany - Otta Nottathil - health_insurence_reform_germany_2027_june_25_2026 Germany - Otta Nottathil - health_insurence_reform_germany_2027_june_25_2026,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.

Other News Titles:

vw_new_employees_10_agreement_cancelled_sept_30_2026
ജീവനക്കാരെ ഞെട്ടിച്ച് ഫോക്സ്വാഗന്റെ അടുത്ത പ്രഹരം ; പത്തോളം തൊഴില്‍ കരാറുകള്‍ റദ്ദാക്കി: ജോലി സമയം കൂട്ടിയേക്കും Recent or Hot News
tank_rabatt_germany_germany_oct_1_2026
ജര്‍മ്മനിയില്‍ ഇന്ധന നികുതിയിളവ് പ്രാബല്യത്തില്‍; ലിറ്ററിന് 16.7 സെന്റ് വരെ കുറയും Recent or Hot News
kerala_samajam_onam_celebrations_2026_report
കൊളോണ്‍ കേരള സമാജം ഓണാഘോഷം വര്‍ണ്ണാഭമായി; പ്രവാസമണ്ണില്‍ കേരളത്തനിമ വിരിയിച്ച് വിപുലമായ കലാവിരുന്നും ഓണസദ്യയും Recent or Hot News
tallest_wind_turbine_germany_brandenburg_oct_1_2026
ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കാറ്റാടിയന്ത്രം ജര്‍മ്മനിയില്‍ പൂര്‍ത്തിയായി; 365 മീറ്റര്‍ ഉയരം, തലയെടുപ്പോടെ ബ്രാന്‍ഡന്‍ബുര്‍ഗില്‍ Recent or Hot News
10_days_japamala_prayers_oct_1_10_2026_cologne_syro_malabar_community
കൊളോണില്‍ 10 ദിവസത്തെ ഭക്തിനിര്‍ഭരമായ ജപമാല പ്രാര്‍ത്ഥന ഒക്ടോബര്‍ ഒന്നു മുതല്‍ Recent or Hot News
ജര്‍മ്മനിയിലെ കേരള ലത്തീന്‍ കത്തോലിക്കാ സമൂഹത്തിന്റെ ""ഒപ്പം'' കുടുംബസംഗമം ബിംഗനില്‍ നടത്തി
ജര്‍മനിയിലെ നിലവിലെ സ്ഥിതി അരിയാന്‍ ഈ വീഡിയോ വാര്‍ത്ത കാണുക